ഹൈദരാബാദ്: ഐഎസിന്റെ വധ ഭീഷണി ലഭിച്ചതായി ഓള് ഇന്ത്യ മജ്ലിസ്ഇഇത്തിഹാദുള് മുസ്ലീമീന് പ്രസിഡന്റും എം.പിയുമായ അസാദുദീന്‍ ഒവൈസി. വായടക്കിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണിയെന്ന് ട്വിറ്ററില്‍ ഒവൈസി വെളിപ്പെടുത്തി.
ഐ.എസ് ഇസ്ലാം വിരുദ്ധമാണെന്ന് അടുത്തിടെ ഒവൈസി പരസ്യപ്രസ്താവന നടത്തിയിരുന്നു. സത്യം അറിയില്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് വായടക്കുന്നതാണ് നല്ലത്. ഇസ്ലാമിക് സ്റ്റേറ്റ് ഉടന്‍ ഇന്ത്യയിലേക്ക് കടന്നു കയറുമെന്നും എബൗട്ട് എ ലോട്ട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ഒവൈസിക്ക് ഭീഷണി സന്ദേശം ലഭിച്ചു.
ഐ.എസിനെ എതിര്‍ക്കുന്നവര്‍ നരകത്തില്‍ പോകുമെന്നും ഈ ട്വിറ്റര്‍ അക്കൗണ്ട് ഭീഷണി മുഴക്കുന്നു.
എന്നാല്‍ ഐ.എസിന്റെ പൈശാചിക പ്രവര്‍ത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് ഇയാള്‍ക്ക് ഒവൈസി മറുപടി നല്കി. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ തന്റെ വാദങ്ങള്‍ ഖണ്ഡിക്കാനാകില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
Discussion about this post