ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിമാർക്കും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ക്ഷണം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, മുൻ ചീഫ് ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ്, മുൻ സുപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർക്കാണ് ക്ഷണം നൽകിയിരിക്കുന്നത്. 2019 ലാണ് ഇവർ ഉൾപ്പെടുള്ള അഞ്ചംഗ ബഞ്ച് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി 50 ലധികം നിയമജ്ഞർക്ക് ക്ഷണം ഉണ്ട്. ഇതിൽ മുൻ ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും ഉൾപ്പെടുന്നു. ഇവർക്ക് പുറമേ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ എന്നിവർക്കും ക്ഷണമുണ്ട്.
അതേസമയം രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടുള്ള പൂജകൾ നാലാം ദിവസവും ഭംഗായി പൂർത്തിയായി.
ഇതിനിടെ അയോദ്ധ്യയിൽ പ്രതിഷ്ഠിയ്ക്കുന്ന രാമവിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാമവിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമക്ഷേത്ര അധികൃതർ വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഈ രാമവിഗ്രഹം പ്രധാനമന്ത്രി അനാവരണം ചെയ്ത് പൂജകൾ നിർവ്വഹിക്കുന്നതോട് കൂടി പ്രാണപ്രതിഷ്ഠ പൂർത്തിയാകും.
Discussion about this post