ദാവോസ്: 10 വർഷത്തെ തന്റെ ഭരണത്തിനിടെ സ്ത്രീകളെ വികസനത്തിന്റെ കേന്ദ്ര ബിന്ദുവാക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. എല്ലാവരുടെയും കൂടെ എല്ലാവരുടെയും വികാസം എന്ന നരേന്ദ്ര മോദിയുടെ ഈ വികസന മന്ത്രം ഇന്ന് ലോകം സ്വീകരിച്ചുവെന്നും അതിന്റെ ഭാഗമാകാൻ ലോക സാമ്പത്തിക ഫോറത്തിൽ പതിനായിരത്തിലധികം കമ്പനികളാണ് താത്പര്യമറിയിച്ച് വന്നതെന്ന് സ്‌മൃതി ഇറാനി വ്യക്തമാക്കി
ഡബ്ല്യുഇഎഫ് ഉച്ചകോടിക്കിടെ , ഊബറിന്റെ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റ് ജിൽ ഹേസൽബേക്കറെപ്പോലുള്ള ആഗോള നേതാക്കളുമായും വ്യവസായ പ്രതിനിധികളുമായും കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിര്ണ്ണായകമായ ചർച്ചകളിൽ ഏർപ്പെട്ടു. യൂറോപ്പ്യൻ യൂണിയന്റെ ഫെഡറൽ മന്ത്രിയും ഓസ്ട്രിയൻ ഭരണഘടനാ മന്ത്രിയുമായ കരോളിൻ എഡ്‌സ്റ്റാഡ്‌ലറുമായും ഇറാനി ചർച്ച നടത്തി
ആഗോള വിതരണ ശൃംഖലകളോടുള്ള പ്രതിബദ്ധതയും വിശ്വാസ്യതയും പ്രകടമാക്കിക്കൊണ്ട് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിലെ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ അംഗമാണെന്ന് സ്മൃതി ഇറാനി ലോക രാജ്യങ്ങൾക്ക് മുന്നിൽ ഉറപ്പ് നൽകി. ഇന്ത്യ എന്ന രാജ്യം വ്യവസായം എന്ന ഒറ്റ ലക്‌ഷ്യം മാത്രം വച്ച് മുന്നോട്ട് പോകുന്ന ഒരു രാജ്യമല്ലെന്നും മറിച്ച് ജീവിതങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശം വച്ച് മുന്നോട്ട് പോകുന്ന ഒരു രാജ്യമാണെന്നും ഉജ്ജ്വല യോജനയിലൂടെ നാല് ലക്ഷം സ്ത്രീകൾക്ക് സുരക്ഷിതമായ ഊർജ്ജം നൽകി അവരുടെ ജീവിതം മെച്ചപ്പെടുത്തിയ സാഹചര്യം ഉദാഹരണമാക്കി കൊണ്ട് സ്‌മൃതി ഇറാനി വ്യക്തമാക്കി
ഈ വർഷം 300 ഓളം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തതായി വ്യക്തമാക്കിയ കേന്ദ്രമന്ത്രി പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം ആകർഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം എയർടെൽ സ്ഥാപകനായ സുനിൽ മിത്തൽ പറഞ്ഞത് പോലെ ഇന്ന് ഇന്ത്യ എന്ന പേരിന് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല എന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇന്ത്യയിലേക്ക് നിക്ഷേപിക്കാനുള്ള ആഗ്രഹവുമായി വന്ന പതിനായിരത്തിലധികം കമ്പനികൾ
Discussion about this post