മുംബൈ:മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഭവനപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂട്ടിക്കാലത്ത് എനിക്ക് ഇത്തരമൊരു വീട്ടില്‍ താമസിക്കാന്‍ അവസരം കിട്ടിയിരുന്നങ്കെില്‍ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി വികാരാധീനനായത്. ഈ ഭവനപദ്ധതി നിറവേറ്റുമെന്ന്് 2014 ല്‍ ഞാന്‍ നിങ്ങളക്ക്് നല്‍കിയ വാഗ്ദാനമായിരുന്നു. അതാണ് ഇപ്പോള്‍ നിറവേറുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൈത്തറി തൊഴിലാളികള്‍, പവര്‍-ലൂം തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ബീഡി തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കായുള്ള വീടുകളാണ് പ്രധാനമന്ത്രി കൈമാറിയത്. സോലാപൂരിലെ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്കും , തൊഴിലാളികള്‍ക്കും വേണ്ടി ഞങ്ങള്‍ എടുത്ത പ്രതിജ്ഞ ഇന്ന് നിറവേറുന്നതില്‍ എനിക്ക്് സന്തേഷമുണ്ട്. മോദിയുടെ ഉറപ്പാണ് ഇന്ന് നിറവേറ്റുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഏറെക്കാലം രാജ്യത്ത് ഗരീബി ഹഠാവോ എന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ മുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും അതിന്റെ ഗുണം പാവപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ പിഎംഎവൈ അര്‍ബന്‍ കീഴില്‍ പൂര്‍ത്തിയാക്കിയ 90,000 ത്തിലധികം വീടുകള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു. കൂടാതെ പിഎം സ്വാനിധിയുടെ 10,000 ഗുണഭോക്താകള്‍ക്കുള്ള ഒന്നും രണ്ടും ഗഡുകളുടെ വിതരണവും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനിടെ 2,000 കോടി രൂപയുടെ ഏഴ് അമൃത് പദ്ധതികളും മഹാരാഷ്ട്രയ്ക്കായി പ്രധാനമന്ത്രി സമര്‍പ്പിച്ചു.
Discussion about this post