ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ‘ഇടനിലക്കാരൻ’ പരാമർശത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വി മുരളീധരൻ ഇടനിലക്കാരനാണ്, കേരളത്തിലെ ജനങ്ങൾക്കും നരേന്ദ്ര മോദി സർക്കാരിന്റെ സദ്ഭരണ ഫലങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടനിലയാണ് അതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തെന്ന ചോദ്യമാണ് വിഡി സതീശനെ വിറളി പിടിപ്പിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.
സതീശന്‍–പിണറായി അന്തര്‍ധാര കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും ഇതിനോടകം വ്യക്തമായിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ഗവര്‍ണര്‍ ചോദ്യം ചെയ്തപ്പോള്‍ പിണറായിക്കായി പുലഭ്യം പറയാന്‍ സതീശന്‍ രംഗത്തിറങ്ങിയത് കേരളം കണ്ടതാണ്. മടിയില്‍ കനമുള്ളത് ആര്‍ക്കെന്ന് ഇൻഡി സഖ്യക്കാരെ മനസിലാക്കിയവര്‍ക്ക് സംശയമുണ്ടാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സഹകരണാത്മക പ്രതിപക്ഷ’ത്തിന്‍റെ വാചകമടി !
*****************************
”വി.മുരളീധരന്‍ ഇടനിലക്കാരനാണ്”, കേരളത്തിലെ ജനങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സദ്ഭരണഫലങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇടനിലയാണ് അതെന്ന് വി.ഡി സതീശന്‍ തീരിച്ചറിയുക….
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തെന്ന ചോദ്യമാണ് സതീശനെ വിറളി പിടിപ്പിച്ചതെന്ന് മനസിലായി…
സതീശന്‍–പിണറായി അന്തര്‍ധാര കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും ഇതിനോടകം വ്യക്തമായിട്ടുണ്ട്…
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ക്കിടന്നത് ഏത് അന്തര്‍ധാരയിലാണ് ?
‘ഇന്തി’ സഖ്യമാണ് രാജ്യം ഭരിച്ചിരുന്നതെങ്കിൽ ശിവശങ്കർ ഇപ്പോൾ പട്ടുമെത്തയിൽ ഉറങ്ങിയേനെ !
എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ വാര്‍ത്ത വന്നപ്പോള്‍ നിയമസഭയില്‍ നിന്ന് വി.ഡി സതീശന്‍ ഇറങ്ങി ഓടിയത് എന്തിനെന്ന് കേരളത്തിനറിയാം…
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി അന്നും പ്രതിപക്ഷ നേതാവിനുണ്ടായില്ല…
കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ബഹു.ഗവര്‍ണര്‍ ചോദ്യം ചെയ്തപ്പോള്‍ പിണറായിക്കായി ഗവര്‍ണറെ പുലഭ്യം പറയാന്‍ സതീശന്‍ രംഗത്തിറങ്ങിയത് കേരളം കണ്ടതാണ്..
പിണറായിയെ സന്തോഷിപ്പിക്കാൻ ”രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കരുതെന്ന്” പറഞ്ഞയാളാണ് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് !
”കേന്ദ്രംസാമ്പത്തികമായി ഞെരുക്കുന്നു” എന്ന പിണറായി വിജയന്‍റെ കള്ളക്കഥയില്‍ സതീശന്‍ മൗനം പുലര്‍ത്തിയത് അന്തര്‍ധാരയല്ലെങ്കില്‍ പിന്നെയെന്താണ് ?
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ക്കിടന്നപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് പോയ ആളാണ് പ്രതിപക്ഷ നേതാവ് …!
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ പട്ടിയെപ്പോലെ തല്ലിയപ്പോള്‍ സതീശന്‍ മാളത്തിലൊളിച്ചത് കേരളം കണ്ടതാണ്…!
അന്തര്‍സംസ്ഥാന ഇടപാടെങ്കില്‍ സിബിഐയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയില്ലെന്നാണ് സതീശന്‍റെ വാദം !
പിണറായിയുടെയും മകളുടെയും ബംഗളുരുവിലെ കടലാസ് കമ്പനിയുടെ പേരില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ സതീശന് മുട്ടുവിറയ്ക്കും എന്ന് കേരളത്തിന് ബോധ്യമായി..
മടിയില്‍ കനമുള്ളത് ആര്‍ക്കെന്ന് ‘ഇന്തി’ സഖ്യക്കാരെ മനസിലാക്കിയവര്‍ക്ക് സംശയമുണ്ടാവില്ല….
Discussion about this post