ദാവോസ്: ഇന്ത്യയിലെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ചിപ്പ് അടുത്ത ഡിസംബറോടെ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതോടു കൂടി ലോക ടെക്നോളജി മേഖലയിൽ തന്നെ നിർണ്ണായകമായ ഒരു ശക്തിയായി ഇന്ത്യ മാറും. ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ ആവാസവ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് രാജ്യത്ത് വളരെ ശക്തമായ ഒരു അർദ്ധചാലക വ്യവസായം വികസിപ്പിച്ചതിനുള്ള പൂർണ്ണ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹം പറഞ്ഞു.
അർദ്ധചാലക ചിപ്പുകൾ സാങ്കേതിക പുരോഗതിക്ക് നിർണായകമാണ്. ആധുനിക ഇലക്‌ട്രോണിക്‌സിന്റെ വികസനത്തിൽ ഈ വ്യവസായം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, കൂടാതെ സ്മാർട്ട്‌ഫോണുകൾ കമ്പ്യൂട്ടറുകൾ മുതൽ മെഡിക്കൽ ഉപകരണങ്ങൾ വരെ അർദ്ധചാലക ചിപ്പുകൾ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, അർദ്ധചാലകങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ അർദ്ധചാലക ചിപ്പുകളുട കാര്യത്തിലുള്ള മേധാവിത്വം രാജ്യങ്ങൾക്ക് നിർണായകമാണ്.
2022 ജനുവരിയിലാണ് രാജ്യത്തിന് ഒരു അർദ്ധചാലക നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത്. എന്നാൽ ഇന്ന് ഞാൻ ഇവിടെ വന്ന അർദ്ധചാലക വ്യവസായത്തിലെ മുതിർന്ന പ്രതിനിധികളെ ഇവിടെ കണ്ടപ്പോൾ, അവരെല്ലാവരും ആശ്ചര്യപ്പെട്ട “എങ്ങനെ ഇത്ര ചെറിയ ഒരു സമയത്തിനുള്ളിൽ നിങ്ങൾക്ക് ഒരു മുഴുവൻ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞു എന്നാണ് ” ഇത്ര ചെറിയ സമയത്തിനുള്ളിൽ ഇത്ര അധികം പ്രവൃത്തി എങ്ങനെയാണു ചെയ്യാനാവുക എന്നാണവർ ചോദിക്കുന്നത്.
സമഗ്രമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ പ്രധാനമന്ത്രി മോദി എപ്പോഴും നൽകുന്ന ഊന്നൽ എല്ലാവരും അഭിനന്ദിച്ചു. കാരണം പല രാജ്യങ്ങൾക്കും ഇത്തരത്തിലുള്ള നയമില്ല, അതിനാൽ അവർക്ക് അത്തരത്തിലുള്ള ഒരു വിജയം നേടാൻ കഴിയില്ല , ”മന്ത്രി പറഞ്ഞു
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടോട് കൂടി 104 സർവ്വകലാശാലകളുമായുള്ള ധാരണാപത്രങ്ങൾ ഇതിനകം നിലവിലുണ്ട്, പ്രത്യേക നിക്ഷേപ പദ്ധതിയോടുകൂടിയ രൂപകൽപ്പനയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ അവരുടെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുണ്ട്
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.
Discussion about this post