തിരുവനന്തപുരം: ബാങ്കിങ് മേഖലയിലെ ഒരുവിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത് പണിമുടക്ക് ആരംഭിച്ചു. എസ്.ബി.ടി ഉള്‍പ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.െഎയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് ദേശീയതലത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 18000 പേര് പണിമുടക്കുമെന്നാണ് യൂണിയന് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. എസ്.ബി.ടിയുടെ പ്രധാന ശാഖകള്‍ക്ക് മുമ്പില്‍ രാവിലെ പത്തുമുതല്‍ ജീവനക്കാര്‍ ധര്‍ണ നടത്തും. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയന് നേതാക്കള്‍ അറിയിച്ചു.
അസോസിയേറ്റ് ബാങ്കുകളില്‍ സേവന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമനപദ്ധതി നടപ്പാക്കുക, സ്വീപ്പര്‍ പ്യൂണ്‍ തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. വരുന്ന രണ്ട് ദിവസങ്ങള്‍ പൊതു അവധിയാണ്. അതിനാല്‍ മൂന്ന് ദിവസം ബാങ്കിങ് മേഖല പൂര്‍ണമായും സ്തംഭിക്കും.
Discussion about this post