ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് ഉച്ചകഴിഞ്ഞ് 2.30 വരെ ജാമിയ മില്ലിയ ഇസ്ലാമിയയ്ക്കും അതിന്റെ സ്‌കൂളുകൾക്കും അവധിയായിരിക്കും. അയോദ്ധ്യയിൽ രാം ലല്ല പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 22 ന് സർവ്വകലാശാലയുടെ എല്ലാ സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഓഫീസുകളും പകുതി ദിനം അവധി ആചരിക്കുമെന്ന് സർവകലാശാല ഔദ്യോഗിക പത്രകുറിപ്പിലൂടെയാണ് അറിയിച്ചത്
എന്നാൽ, നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകളും യോഗങ്ങളും പതിവുപോലെ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ജനുവരി 22 ന് പകുതി ദിവസത്തേക്ക് അടച്ചിടും എന്ന് പേഴ്‌സണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലക്ഷോപലക്ഷം ജനങ്ങളുടെ വൈകാരികമായ ആവശ്യം മാനിച്ചാണ് ഇത് എന്ന് മന്ത്രാലയം വ്യക്തമാക്കി
അയോധ്യയിലെ രാം ലല്ല പ്രൺ പ്രതിഷ്ഠയുടെ പേരിൽ, ഇന്ത്യൻ ഗവൺമെന്റിന്റെ ഓഫീസ് മെമ്മോറാണ്ടം എഫ്. നമ്പർ 12/7/2023 കണക്കിലെടുത്ത്, ജാമിയ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സർവ്വകലാശാലകളും അതിന്റെ പരിപാലിക്കുന്ന സ്ഥാപനങ്ങളും/കേന്ദ്രങ്ങളും/ഓഫീസുകളും 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 2.30 വരെ പകുതി ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നു സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു
ജനുവരി 22 ന് രാം ലല്ലയുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മറ്റ് നിരവധി പ്രമുഖരും വേദിയിൽ സന്നിഹിതരാകും
ഉച്ചയ്ക്ക് 12.20ന് വാരാണസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Discussion about this post