ദിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തില്‍ നിന്നും ഇന്ത്യ പൂര്‍ണമായും മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ ദിസ്പൂരില്‍ ശശസ്ത്ര സീമാ ബാലിന്റെ അറുപതാമത് സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ എസ്എസ്ബിയുടെ ധീരതയെ അമിത് ഷാ അഭിനന്ദിച്ചു. സിആര്‍പിഎഫിനും ബിഎസ്എഫിനോടൊപ്പം ഒപ്പം കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ തുടച്ചുനീക്കാന്‍ എസ്എസ്ബിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഭീകരവാദത്തില്‍ നിന്നും ഇന്ത്യ പൂര്‍ണമായി മുക്തമാകും. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനൊപ്പം ചത്തീസഗഡ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പോരാടി. ഓരോ പ്രദേശങ്ങളിലെയും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അവലോകനം ചെയ്യുമ്പോഴെല്ലാം നിങ്ങളെക്കുറിച്ച് കേള്‍ക്കാറുണ്ട്’- അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടി നിരവധി എസ്എസ്ബി പ്രവര്‍ത്തകരാണ് ജീവന്‍ വെടിഞ്ഞിട്ടുള്ളത്. എസ്എസ്ബിയുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ ഈ അവസരത്തില്‍ കേന്ദ്രം പുറത്തിറക്കിയതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ ഉന്നമനത്തിന് ആവശ്യമായ എല്ലാ ചുവടുകളും പ്രധാനമന്ത്രി എടുത്തിട്ടുണ്ട്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും സേവിക്കുന്നതിലും എസ്എസ്ബിയ്ക്ക് വലിയ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post