രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഉപവാസത്തോടെയുള്ള വ്രതം അനുഷ്ഠിച്ചു വരികയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാംലല്ല ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ മുഖ്യയജാമനൻ ആയ പ്രധാനമന്ത്രിയുടെ വ്രതവും മറ്റൊരുഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പഴങ്ങൾ മാത്രം ഭക്ഷിച്ചും, എല്ലാ സുഖസൗകര്യങ്ങൾ വെടിഞ്ഞുമാണ് അദ്ദേഹത്തിന്റെ വ്രതം. ഇതിന് പുറമേ മറ്റ് പ്രത്യേകളും അദ്ദേഹത്തിന്റെ വ്രതത്തിനുണ്ട്.
ബ്രഹ്‌മമുഹൂർത്തത്തിൽ മന്ത്രോച്ചാരണത്തിലൂടെയാണ് അദ്ദേഹത്തിന്റെ ദിനം ആരംഭിക്കുന്നത്. ഒരു മണിക്കൂർ 11 മിനിറ്റ് നേരം ഇത് തുടരും. 11 ദിവസത്തെ ‘വ്രത അനുഷ്ഠാന’ത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ മന്ത്രോച്ചാരണമാണ്.
യമ വിധി പ്രകാരമുള്ള കഠിനമായ ചിട്ടകളാണ് പ്രധാനമന്ത്രി പാലിക്കുന്നത്. ധാർമിക അച്ചടക്കമാണ് യമ വിധിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അഹിംസ, സത്യ, അസ്തേയ, ബ്രഹ്‌മചര്യം, അപരിഗ്രഹ എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങൾ പാലിച്ച് ജീവിക്കുക എന്നുള്ളതാണ് യമ വിധി അർത്ഥമാക്കുന്നത്.
കഠിന വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കിടക്ക ഉപേക്ഷിച്ച് മരത്തടിയിലാണ് ഉറങ്ങുന്നത്. ഈ ദിവസങ്ങളില്ലൊം പഴവർഗ്ഗങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ ആഹാരം. കരിക്കിൻ വെള്ളവും കുടിയ്ക്കും. കൂടാതെ ഗോപൂജ, അന്നദാനം, ക്ഷേത്ര ദർശനം എന്നിവയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലാണ് അദ്ദേഹത്തിന്റെ ദർശനം. രാംകുണ്ഡ്, നാസിക്കിലെ ശ്രീ കലാറാം ക്ഷേത്രം, ലേപാക്ഷിയിലെ വീർഭദ്ര ക്ഷേത്രം, പുട്ടപർത്തി, ആന്ധ്രാപ്രദേശ്, , കേരളത്തിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവയുൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു. അടുത്ത ദിവസങ്ങളിലും അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം തുടരും. അതിയായ തിരക്കുകൾക്കിടെയാണ് അദ്ദേഹം വ്രതം അനുഷ്ഠിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രാണപ്രതിഷ്ഠ നിർവ്വഹിക്കാനുള്ള നിയോഗം ലഭിച്ചത് മഹാഭാഗ്യമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ചരിത്രപരവും’ ‘മംഗളകരവുമായ’ നിമിഷമായിരിക്കും തന്നെ സംബന്ധിച്ച് പ്രാണപ്രതിഷ്ഠാ ദിനമെന്നും അദ്ദേഹം പറയുന്നു.
Discussion about this post