കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല വീഡിയോകൾ ഹാക്കേഴ്സ് പേജിൽ അപ് ലോഡ് ചെയ്തു. പേജിലൂടെ ഏതാനും മണിക്കൂറുകളായി തുടർച്ചയായി അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം ജില്ലാകമ്മിറ്റി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പേജ് തിരിച്ചെടുക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പരാതി ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
Discussion about this post