തേജ്പൂർ: പ്രധാനമന്ത്രി മോദിയുടെ അധികാരത്തിൽ വന്നതിനു ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികളുമായി ഒമ്പതോളം സമാധാന കരാറുകളിൽ ഒപ്പുവെച്ചതായും 9,000 യുവാക്കൾ ആയുധം ഉപേക്ഷിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മോദി ഭരണത്തിന് കീഴിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങളിൽ അഭൂതപൂർവ്വമായ കുറവുണ്ടായതായി പറഞ്ഞ ഷാ അക്രമ സംഭവങ്ങളിൽ 73 ശതമാനമാണ് കുറവ് വന്നിരിക്കുന്നത് എന്നും വ്യക്തമാക്കി.
ആസാമിലെ തേജ് പൂരിൽ 13-ാമത് ത്രിവത്സര ബത്തൗ മഹാസഭ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ 71% കുറവും വടക്കുകിഴക്കൻ മേഖലയിൽ സാധാരണക്കാരുടെ മരണത്തിൽ 86% കുറവും ഉണ്ടായിട്ടുണ്ടെന്നും സർക്കാർ രേഖകളെ ആധാരമാക്കി അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജനുവരി 27 ന് മോദി സർക്കാർ വിഘടന വാദികളുമായി നടപ്പിൽ വരുത്തിയ കരാറിലൂടെ മാത്രം 1600 ലധികം യുവാക്കൾ തീവ്രവാദത്തിന്റെ ആക്രമണത്തിന്റെ പാത വിട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർന്നു. അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് അധികാരം ആസ്വദിക്കുകയായിരുന്നു മുൻ സർക്കാരുകളുടെ നയമെന്നും ഈ നയം മൂലം ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടെന്നും ഷാ പറഞ്ഞു.എന്നാൽ ബി ജെ പി അധികാരത്തിലെത്തിയതോടെ ഈ സ്ഥിതി മാറി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനം എത്താൻ തുടങ്ങി, സമാധാനം എത്താൻ തുടങ്ങി അദ്ദേഹം പറഞ്ഞു
Discussion about this post