ലക്‌നൗ: രാജ്യമെമ്പാടുള്ള രാമഭക്തർ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കേ പൂർവ്വികരെ സ്മരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ദേശീയ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിനാണ് അദ്ദേഹം പൂർവ്വികരെ അനുസ്മരിക്കുന്നത്. അടുത്ത ദിവസം മുഴുവൻ പാതകളും ആളുകളെ നയിക്കുക രാമജന്മഭൂമിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം യാഥാർത്ഥ്യം ആകുന്നതിൽ ഇന്ത്യ മാത്രമല്ല, മറിച്ച് ലോകം മുഴുവൻ സന്തോഷത്തിലാണ്. അടുത്ത ദിവസം എല്ലാ പാതകളും ചെന്നെത്തി നിൽക്കുക രാമജന്മഭൂമിയിലേക്കാണ്. എല്ലാ കണ്ണുകളിലും ആനാന്താശ്രുവും ആത്മസംതൃപ്തിയും മാത്രം. എല്ലാവരും ഉരുവിടുന്നത് ശ്രീരാമമന്ത്രം.
രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാജ്യത്തെ വിശ്വാസികളുടെ വിശ്വാസം കൂടിയാണ് പുന:സ്ഥാപിക്കപ്പെടുന്നത്. സത്യത്തിന്റെയും നീതിയുടെയും വിജയം കയ്പാർന്ന അനുഭവങ്ങളെ ഇല്ലാതാക്കുകയും വിജയത്തിന്റെ പുതിയ ചരിത്രം കുറിയ്ക്കുകയും ചെയ്യും. സമൂഹത്തിന്റെ ഐക്യം ഊട്ടിഉറപ്പിക്കും. ജനുവരി 22 വർഷങ്ങളായുള്ള പ്രതീക്ഷയ്ക്കും തലമുറകൾ നീണ്ട പോരാട്ടത്തിനും അന്ത്യമിടും. നമ്മുടെ പൂർവ്വികരുടെ ശപഥം സാക്ഷാത്കരിക്കുന്ന നിമിഷം ആണ് അന്ന് എന്നും അദ്ദേഹം വ്യക്തമാക്കി.
ദൃഢപ്രതിജ്ഞയാണ് പൂർത്തിയാകാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ ഒരു പുതിയ ഉദയം. അയോദ്ധ്യ രാമന്റെ മണ്ണാണ്. അതിനുള്ള തെളിവുകൾ ആ മണ്ണിൽ തന്നെയുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രം തുറക്കുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post