ലക്‌നൗ: രാംലല്ലയെ വരവേല്‍ക്കാന്‍ അയോദ്ധ്യ അവസാനഘട്ട ഒരുക്കങ്ങളിലാണ്. രാജ്യമെങ്ങും രാംല്ലയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മാറ്റു കൂട്ടാനായി ‘മംഗള്‍ ധ്വനി’ എന്ന പേരില്‍ സംഗീത പരിപാടി നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നാളെ രാവിലെ 10 മണിക്കാണ് സംഗീത പരിപാടി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന പരാമ്പരാഗത സംഗീദവാദ്യങ്ങള്‍ കൊണ്ടുള്ള പരിപാടി ഓരോ ഇന്ത്യക്കാര്‍ക്കും മറക്കാനാവാത്ത നിമിഷങ്ങളായിരിക്കുമെന്ന് തീര്‍ത്ഥ ട്രസ്റ്റ് പറഞ്ഞു.
‘ഭക്തി നിര്‍ഭരമായ ഈ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കൂടുതല്‍ മനോഹരമാക്കാന്‍ നാളെ രാവിലെ പത്ത് മണിക്ക് ‘മംഗള്‍ ധ്വനി’ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 െൈവവിധ്യമാര്‍ന്ന സംഗീത ഉപകരണങ്ങള്‍ കൊണ്ട് രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പരിപാടിയായിരിക്കും നടക്കുക. അയോദ്ധ്യയുടെ സ്വന്തം യതീന്ദ്ര മിശ്ര സംഘടിപ്പിച്ച പരിപാടിക്ക് ഡല്‍ഹി സംഗീത നാടക അക്കാദമിയുടെ പിന്തുണയുമുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിദ്യമാര്‍ന്ന സംഗീത ഉപകരണങ്ങള്‍ ഈ ദൈവീകമായ വാദ്യമേളയില്‍ ഒന്നിക്കുകയാണ്. രാജ്യത്തെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു അവസരമാണ് അയോദ്ധ്യയില്‍ ഒരുങ്ങുന്നത്്’-തീര്‍ത്ഥ ട്രസ്റ്റ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ പുല്ലാങ്കുഴല്‍, ഡോലക്ക്, കര്‍ണാടകയില്‍ നിന്നുള്ള വീണ, ഛത്തീസ്ഗഡില്‍ നിന്നുള്ള തംബുര, രാജസ്ഥാനില്‍ നിന്നുള്ള രാവണഹത, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഘടം, ജാര്‍ഖണ്ഡില്‍ നിന്നുള്ള സിത്താര്‍, തമിഴ്നാട്ടില്‍ നിന്നുള്ള നാഗസ്വരം, തവില്‍, മൃദംഗം എന്നിവയുള്‍പ്പെടെയുള്ള അന്‍പതോളം പരമ്പരാഗത സംഗീതോപകരണങ്ങളാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
നാളെ രാവിലെ 11.30 മുതല്‍ 12.30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളിലുടനീളം പങ്കെടുക്കും.വാരണാസിയില്‍ നിന്നുള്ള ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. രാവിലെ 10.25ന് അയോധ്യയിലെ ഹെലിപാഡില്‍ ഇറങ്ങുന്ന മോദി, 10.55ന് രാമക്ഷേത്രത്തിലെത്തും.12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. അതിഥികളോട് രാവിലെ 11നു മുന്‍പായി എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post