ന്യൂഡൽഹി: ജനുവരി 22 തിങ്കളാഴ്ച, ഭഗവാൻ ശ്രീരാമൻ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങിയെത്തി രാജസിംഹാസനത്തിൽ വിരാജിതനാവാൻ അയോധ്യയും മുഴുവൻ ഭാരതവും കാത്തിരിക്കുമ്പോൾ ഈ പുണ്യ മുഹൂർത്തം സാധ്യമാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാരും ലോകവും. അതിൽ ഏറ്റവും ഒടുവിൽ നിന്നുള്ള വാർത്ത ന്യൂസിലാൻഡിൽ നിന്നുള്ളതാണ്.
500 വർഷത്തെ കാത്തിരിപ്പിന് ശേഷം രാമക്ഷേത്ര നിർമ്മാണം സാധ്യമാക്കിയത് താങ്കളുടെ നേതൃത്വമാണെന്ന് പറഞ്ഞുകൊണ്ട് ന്യൂസിലൻഡിലെ നിരവധി മന്ത്രിമാരാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചത്.
“ജയ് ശ്രീ റാം…ഈ ശുഭ മുഹൂർത്തത്തിൽ മുഴുവൻ ഭാരതീയരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിൽ ഉൾപ്പെടും ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്‌മോർ പറഞ്ഞു, 500 വർഷങ്ങൾക്ക് ശേഷം ഈ നിർമ്മാണം (രാമക്ഷേത്രം) സാധ്യമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വമാണ്. ഈ ക്ഷേത്രം വളരെ മനോഹരമാണ്, ഗംഭീരവും ഒരു ആയിരം കൊല്ലമെങ്കിലും ഏറ്റവും ചുരുങ്ങിയത് ഈ ക്ഷേത്രം നിലനിൽക്കും, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണ് രാമക്ഷേത്രമെന്ന് ന്യൂസിലൻഡിലെ എത്‌നിക് കമ്മ്യൂണിറ്റീസ് മന്ത്രി മെലിസ ലീയും വ്യക്തമാക്കി
പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനത്തിന്റെയും ഈ ക്ഷേത്രത്തെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതിന്റെയും ഫലമാണ് രാമക്ഷേത്രം. നിരവധി തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനും സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള ജനങ്ങളുടെ ആഗ്രഹം കാണിക്കുന്നു. പ്രധാനമന്ത്രി മോദി ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്നു, അദ്ദേഹം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി വളരെ നല്ല ജോലികൾ ചെയ്യുന്നു,” അവർ പറഞ്ഞു.
Discussion about this post