അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ ഇന്ന് തുറക്കുന്നത്, ഹിന്ദു സമൂഹത്തിന്റെ കാലാതീതമായ ഇഴകളെ ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിലേക്കുള്ള ഉണർവിലേക്കായിരിക്കട്ടെ എന്ന് ആശംസിച്ച് ഭാരതത്തിന്റെ പ്രിയ പുത്രൻ ഗൗതം അദാനി
“ഈ ശുഭദിനത്തിൽ, അയോധ്യാ രാമക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ, അത് പ്രബുദ്ധതയുടെയും സമാധാനത്തിന്റെയും ഒരു കവാടമാകട്ടെ, ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിന്റെ കാലാതീതമായ ഇഴകളാൽ അവ സമൂഹത്തെ ബന്ധിപ്പിക്കട്ടെ ,” ഗൗതം അദാനി തിങ്കളാഴ്ച രാവിലെ തന്റെ സമൂഹമാധ്യമ അക്കൗണ്ട് ആയ എക്‌സിൽ കുറിച്ചു.
ജനുവരി 16 ന് തുടങ്ങിയ 7 ദിവസത്തെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ഇന്ന് ഉച്ചയോടുകൂടി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കും
ചടങ്ങിൽ രാജ്യത്തെ എല്ലാ പ്രധാന ആത്മീയ, മത വിഭാഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും. വിവിധ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിക്കും. ഭഗവാൻ ശിവന്റെ പുരാതന മന്ദിരം പുനഃസ്ഥാപിച്ച കുബേർ തിലയും പ്രധാനമന്ത്രി സന്ദർശിക്കും. പുനഃസ്ഥാപിച്ച ഈ ക്ഷേത്രത്തിൽ അദ്ദേഹം പൂജയും ദർശനവും നടത്തും
Discussion about this post