വാരണാസി: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി വാരണാസിയില്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്തി രാമഭക്തര്‍. എല്ലാ ദിവസവും നിരവധി ഭക്തര്‍ പുണ്യഗംയില്‍ സ്‌നാനം നടത്താറുണ്ട്. എന്നാല്‍, പ്രാണപ്രതിഷ്ഠാ ദിനമായ ഇന്ന് വലിയ ജനക്കൂട്ടമാണ് പുണ്യസ്‌നാനത്തിനായി ഗംഗാ തീരത്ത് എത്തിയത്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അയോദ്ധ്യയില്‍ രാമക്ഷേത്രം തിരിച്ചുവന്നതില്‍ അതിരില്ലാത്ത സന്തോഷം തോന്നുന്നുവെന്ന് ഭക്തര്‍ പറയുന്നു.
‘അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം രാമക്ഷേത്രം തിരിച്ചു കിട്ടിയിരിക്കുന്നു. അതിയായ സന്തോഷമാണ് തോന്നുന്നത്. ഇന്ന് വാരണാസിയില്‍ അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ക്ക് തോന്നുന്ന സന്തോഷം മറ്റെന്തിനേക്കാള്‍ മഹനീയമാണ്. എല്ലായിടത്തും രാമമന്ത്രം മാത്രമാണ് മുഴങ്ങിക്കേള്‍ക്കുന്നത്’- ഭക്തര്‍ പറയുന്നു.
അതേസമയം, പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഇന്ന് അയോദ്ധ്യയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആചാര്യന്മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇച്ചയ്ക്ക് 12.30 ഓടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും. ഇന്ന് രാവിലെ മംഗളധ്വനിയോടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചുകഴിഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാനായി അതിഥികളെല്ലാം അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്.
Discussion about this post