അയോദ്ധ്യ: രാജ്യത്തിൻറെ പൈതൃകത്തിന്റെ അഭിമാനമായി ഇന്ന് രാമജന്മഭൂമിയായ അയോദ്ധ്യയിൽ രാമക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. അവിടെ ഒരു തവണയെങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ കോടി കണക്കിന് ഹിന്ദുക്കൾ. 70 ഏക്കർ വിസ്തൃതിയിൽ 162 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന ഈ വാസ്തുവിദ്യാ വിസമയത്തിന്റെ വിശദാംശങ്ങൾ അറിയണം എന്ന് ഏതൊരു ഭക്തനും ആഗ്രഹിക്കും.
പ്രശസ്ത വാസ്തുശില്പിയായ ചന്ദ്രകാന്ത് ബി സോം പുരയും മകൻ ആശിഷും ചേർന്ന് രൂപകൽപ്പന ചെയ്ത ക്ഷേത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ . ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കിട്ടിട്ടുണ്ട്. അവയിൽ ചിലത് ഞങ്ങൾ ഇവിടെ ഭക്തർക്ക് വേണ്ടി പങ്കു വയ്ക്കുകയാണ്
1. പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് കിഴക്ക്-പടിഞ്ഞാറ് ദിശയിലായി 380 അടി നീളവും, 250 അടി വീതിയും 162 അടിയോളം ഉയരവുമുണ്ട്.
2. മൂന് നിലകളുള്ള ക്ഷേത്രത്തെ താങ്ങി നിർത്തുന്നത് മൊത്തത്തിൽ 392 തൂണുകളാണ് ക്ഷേത്രത്തിൽ 44 വാതിലുകളും ഉണ്ട്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. തൂണുകളും ഭിത്തികളും ഹൈന്ദവ ദേവന്മാരുടെയും ദേവതകളുടെയും മനോഹരവും സങ്കീർണവുമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു
3. പ്രധാന ശ്രീകോവിലിൽ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാമലല്ലയുടെ വിഗ്രഹം) ഒന്നാം നിലയിൽ ഭഗവാൻ ശ്രീരാമന്റെ രാജ്യസഭയും ഉൾക്കൊള്ളിച്ചിട്ടുണ്ട്
4. ക്ഷേത്രത്തിൽ ആകെ അഞ്ച് മണ്ഡപങ്ങൾ ആണുള്ളത് , നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണവ
5. കിഴക്ക് ഭാഗത്തായാണ് ക്ഷേത്രത്തിന്റെ പ്രധാന മണ്ഡപം സ്ഥിതി ചെയ്യുന്നത് സിംഹ ദ്വാർ(വാതിൽ ) ലൂടെ 32 പടികൾ കയറിയാൽ പ്രധാന മണ്ഡപത്തിലെത്താം
6. ക്ഷേത്രത്തിന്റെ നാല് കോണുകളിലും നാല് അമ്പലങ്ങളുണ്ട് അവ യഥാക്രമം -സൂര്യദേവന്റെയും , ദേവി ഭഗവതിയുടെയും, ഗണപതിയുടെയും, പരമശിവനും സമർപ്പിച്ചിട്ടുള്ളതാണ്. ക്ഷേത്ര സമുച്ചയത്തിന്റെ വടക്കേ ഭുജത്തിൽ അന്നപൂർണ ദേവിയുടെ ക്ഷേത്രവും തെക്കേ ഭുജത്തിൽ ആഞ്ജനേയ സ്വാമിയുടെ മന്ദിരവുമാണ്.
7 .ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് 732 മീറ്റർ നീളവും 14 അടി വീതിയുമുണ്ട്
8 . പ്രധാന മന്ദിറിന് സമീപം, പൗരാണിക കാലം മുതലുള്ള ചരിത്രപ്രസിദ്ധമായ ഒരു കിണർ (സീത ദേവിയുടെ കിണർ ) ഉണ്ട്. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്, കുബേർ തിലയിൽ, പരമ ശിവന്റെ പുരാതനക്ഷേത്രവും ജടായു പ്രതിഷ്ഠയും പുനഃസ്ഥാപിച്ചിട്ടുണ്ട്.
9. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം ഉരുക്കിന്റെയോ ഇരുമ്പിന്റെയോ ഉപയോഗം ഒഴിവാക്കിക്കൊണ്ട് സവിശേഷമായ പൗരാണികമായ ഒരു രീതിയാണ് സ്വീകരിച്ചത് ഇത് ഏറ്റവും കുറഞ്ഞത് ആയിരം വർഷത്തെയെങ്കിലും നിലനിൽപ്പ് ക്ഷേത്രത്തിന് ഉറപ്പു നൽകുന്നു
10 . രാജസ്ഥാനിലെ ഭരത് പൂർ ജില്ലയിൽ നിന്നും കൊണ്ടുവന്ന പിങ്ക് കല്ലുകൾ കൊണ്ടും, ഗ്രാനൈറ്റ് കൊണ്ടുമാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇത് ക്ഷേത്രത്തിന് മികച്ച ഉറപ്പു നൽകുന്നു. കൂടാതെ രാമസേതുവിനെ ഓർമിപ്പിക്കുന്ന വിധത്തിൽ രാമനാമം ആലേഖനം ചെയ്ത ഇഷ്ടികയാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്
11. ക്ഷേത്ര സമുച്ചയത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നി സുരക്ഷാ ജലവിതരണം, വൈദ്യുതിക്കായി ഒരു സ്വതന്ത്ര പവർ സ്റ്റേഷൻ എന്നിവയുണ്ട്.
12. തീർഥാടകർക്ക് മെഡിക്കൽ സൗകര്യങ്ങളും ലോക്കർ സൗകര്യവും നൽകുന്ന 25,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു തീർത്ഥാടക സൗകര്യ കേന്ദ്രം (പിഎഫ്‌സി) നിർമ്മിച്ചു കൊണ്ടിരിക്കുന്നുണ്ട്
13. ബാത്ത് ഏരിയ, ബാത്ത്റൂം, വാഷ് ബേസിൻ, ഓപ്പൺ ടാപ്പുകൾ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും.
14. പൂർണമായും ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് . പരിസ്ഥിതി-ജല സംരക്ഷണത്തിന് പ്രത്യേക ഊന്നൽ നിർമ്മിക്കുന്ന ക്ഷേത്രത്തിലെ മൊത്തം , 70 ഏക്കർ പ്രദേശത്തിന്റെ 70% വും പച്ചപ്പ് നിലനിർത്തിയിട്ടുണ്ട്
Discussion about this post