ലക്‌നൗ: അയോദ്ധ്യയില്‍ ബാലരാമന്‍ മിഴകള്‍ തുറക്കാന്‍ ഇനി ഏതാനും മണക്കൂറുകള്‍ മാത്രം ബാക്കി. നാടെങ്ങും ജയ്ശ്രീരാം വിളികളുടെ അലയൊലികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. മംഗള ധ്വനിയോടെ അയോദ്ധ്യയില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു.
ചടങ്ങുകള്‍ ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പൂജയുടെ ധന്യ നിമിഷങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്. അയോദ്ധ്യയിലെ ഈ പുണ്യനിമിഷങ്ങള്‍ രാമഭക്തര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആചാര്യന്മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇച്ചയ്ക്ക് 12.30 ഓടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. പ്രാണപ്രതിഷ്ഠക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്. ഇവരെയെല്ലാം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു. നഗരം കനത്ത സുരക്ഷാവലയത്തിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി.
Discussion about this post