ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ വേളയിൽ രാമമന്ത്രങ്ങൾ ഉരുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. അമിത് ഷാ ഡൽഹിയിലെ ക്ഷേത്രത്തിൽ എത്തിയും, രാജ് നാഥ് സിംഗ് വീട്ടിലുമാണ് പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പൂജാ കർമ്മങ്ങളിൽ പങ്കെടുത്തത്. ഇരുവരും അടുത്ത ദിവസങ്ങളിൽ രാമക്ഷേത്രത്തിൽ ദർശനം നടത്തും.
ഡൽഹിയിലെ ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ എത്തിയാണ് അമിത് ഷാ ചടങ്ങുകളിൽ പങ്കുകൊണ്ടത്. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ എത്തിയ അമിത് ഷാ ക്ഷേത്രത്തിലെ വിവിധ പൂജകളിൽ പങ്കെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായ ശേഷമാണ് അമിത് ഷാ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
വീട്ടിലെ പൂജാമുറിയിൽ രാമമന്ത്രങ്ങൾ ഉരുവിട്ടായിരുന്നു രാജ്‌നാഥ് സിംഗ് പ്രാണപ്രതിഷ്ഠയുടെ നിമിഷങ്ങൾ ധന്യമാക്കിയത്. പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ജനങ്ങളോട് രാമമന്ത്രം ഉരുവിടാനും വിളക്കുകൾ കൊളുത്താനും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം ശിരസ്സാ വഹിച്ചുകൊണ്ടായിരുന്നു രാജ്‌നാഥ് സിംഗ് പ്രാണാപ്രതിഷ്ഠാ സമയത്ത് പ്രാർത്ഥനയിൽ മുഴുകിയത്. പ്രാണപ്രതിഷ്ഠാ ദിനത്തിൽ വീട്ടിൽ പ്രാർത്ഥനകളും പൂജയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post