ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് ശേഷം രാംലല്ല ജന്മഭൂമിയില്‍ തിരിച്ചെത്തുന്ന പുണ്യമുഹൂര്‍ത്തത്തിനാണ് ഇന്ന് ഭാരതമാകെ സാക്ഷ്യം വഹിച്ചത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായി.
സ്വര്‍ണ്ണ നിറത്തിലുള്ള കുര്‍ത്തയും പൈജാമയും ധരിച്ച് പരമ്പരാഗത വേഷത്തിലാണ് പ്രധാനമന്ത്രി ഇന്ന് അയോദ്ധ്യയിലെത്തിയത്. രാംലല്ലയ്ക്കായുള്ള സമ്മാനമായ പട്ടും വെള്ളിക്കുടയും കയ്യിലേന്തിയാണ് അദ്ദേഹം ക്ഷേത്രത്തിലെ അഞ്ച് മണ്ഡപങ്ങളും പിന്നിട്ട് ഗര്‍ഭഗൃഹത്തിലേത്തിയത്.
പതിനൊന്ന് ദിവസത്തെ കഠിനവ്രതാനുഷ്ഠാനത്തോടെ പ്രധാനസേവകന്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തി. ചടങ്ങിലുടനീളം രാമമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് കയ്യില്‍ പത്മം പിടിച്ച് കൊണ്ടാണ് അദ്ദേഹം ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. കയ്യിലുള്ള പത്മം രാംലല്ലയുടെ പാദുകങ്ങളില്‍ സമര്‍പ്പിച്ച് ആരതിയും ഉഴിഞ്ഞു. ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവരും ചടങ്ങുകള്‍ക്ക് സാക്ഷിയായി.
ഉച്ചക്ക് 12.30ന് അഭിജീത്ത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായത്്. ഇതിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പുണ്യതീര്‍ത്ഥം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ പതിനൊന്ന് ദിവസത്തെ കഠിനവ്രതം പൂര്‍ത്തിയാക്കി.
Discussion about this post