ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ചിലരുടെ വാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ശ്രീരാമൻ തർക്കമല്ല, മറിച്ച് പരിഹാരം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നത് തർക്കങ്ങൾക്കും മറ്റൊരു തീക്കാറ്റിനും കാരണം ആകുമെന്നായിരുന്നു ചിലരുടെ വാദം. ഇവർ രാമനെ ചൈതന്യമായി കണക്കാക്കണം എന്നാണ് പറയാനുള്ളത്. രാമൻ തർക്കമല്ല. മറിച്ച് പരിഹാരം ആണ്.
വിവാദം ഉണ്ടാക്കുന്നവർക്ക് രാമനെക്കുറിച്ച് അറിയില്ല. രാജ്യത്തിന്റെ സാമൂഹിക ഐക്യത്തെക്കുറിച്ച് അറിയില്ല. സമാധാനം, സഹവർത്തിത്വം, ക്ഷമ, സഹകരണം എന്നിവയുടെ പ്രതീകമാണ് രാംലല്ല. അതുകൊണ്ട് തന്നെ രാനക്ഷേത്രം നിർമ്മിക്കുന്നത് രാജ്യത്ത് പ്രശ്‌നങ്ങൾക്ക് കാരണം ആകുമെന്ന് കരുതുന്നില്ല. മറിച്ച് അത് ചൈതന്യമാണ് രാജ്യത്ത് പടർത്തുക. ലോകമെമ്പാടും ശ്രീരാമനുണ്ട്. സാഗർ മുതൽ സരയുവരെ രാമന്റെ സ്വാധീനം കാണാൻ നമുക്ക് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post