എറണാകുളം: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്ക്. ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും വിവിധ പൂജകളും നടന്നു. പല ക്ഷേത്രങ്ങളിലും സ്‌ക്രീനില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പ്രദര്‍ശിപ്പിച്ചിരുന്നു.
നടന്‍ മോഹന്‍ലാല്‍ എറണാകുളത്ത് കച്ചേരിപ്പടി – ചിറ്റൂര്‍ റോഡിലുള്ള അയ്യപ്പന്‍കാവ് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിര്‍മാല്യ ദര്‍ശനം നടത്തി. ദര്‍ശനത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില് പാവക്കുളം ക്ഷേത്രത്തിലായിരുന്നു നഗരത്തില്‍ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച പ്രധാന ആഘോഷപരിപാടികള്‍ നടന്നത്. വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 94 ഓളം ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Discussion about this post