ചെന്നൈ: പ്രാണ പ്രതിഷ്ഠാ ചടങ്ങ് ചരിത്രം കുറിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രശംസിച്ച് തമിഴ് നടനും നിര്‍മാതാവുമായ വിശാല്‍ . രാമ പ്രതിഷ്ഠ മോദിയുടെ തൊപ്പിയിലെ മറ്റൊരു തൂവല്‍ കൂടി കൊത്തിവെച്ചിരിക്കുകയാണ് എന്ന് നടന്‍ വിശാല്‍ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്
‘ ജയ് ശ്രീരാം , പ്രിയപ്പെട്ട ബഹുമാന്യനായ പ്രധാനമന്ത്രി മോദി സാബിന് അഭിനന്ദനങ്ങള്‍. ഈ മഹത്തായ നിമിഷത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാമക്ഷേത്രം വരും തലമുറകള്‍ ഓര്‍മ്മിക്കപ്പെടും. സല്യൂട്ട് യു. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് നടന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക പ്രധാനമന്ത്രി മോദിയാണ് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
Discussion about this post