ന്യൂഡല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ നടത്തി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഘോഷയാത്രകളും ഭജനകളും നടന്നു.
ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ആഘോഷപരിപാടികളില്‍ പങ്കെക്കുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. രാംലല്ലയ്ക്കായുള്ള പട്ടും വെള്ളിക്കുടയുമായാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയത്. ക്ഷേത്രം സാദ്ധ്യമാകാന്‍ ഇത്രനാള്‍ വൈകിയതില്‍ അദ്ദേഹം രാമനോട് ക്ഷമ ചോദിച്ചു. ഭാരതത്തിന്റെ അടിസ്ഥാനം ഭഗവാന്‍ ശ്രീരാമന്‍ ആണ്. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. ഭാരതത്തിന്റെ ആശയം രാമനാണ്. ഭാരതത്തിന്റെ നിയമവും ഐശ്വര്യവും ശ്രീരാമന്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post