ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ തന്നെ ഭാരതീയ ജനതയ്ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു കോടി വീടുകളിൽ സോളാർ മേൽക്കൂര സ്ഥാപിക്കാനായുള്ള കേന്ദ്രസർക്കാർ പദ്ധതിയായ സൂര്യോദയ് യോജന ആണ് പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തിൽ പ്രഖ്യാപിച്ചത്.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയ് യോജന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിലെ എല്ലാ ഭക്തജനങ്ങൾക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്ന് എപ്പോഴും ഊർജ്ജം ലഭിക്കുന്നുണ്ടെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
“ഇന്ന് അയോധ്യയിലെ പട്ടാഭിഷേകത്തിന്റെ ശുഭമായ അവസരത്തിൽ ഇന്ത്യക്കാർക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സിസ്റ്റം ഉണ്ടായിരിക്കണം എന്ന എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെട്ടു. അതിനാൽ, അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം അതാണ്. രാജ്യത്തെ 1 കോടി വീടുകളിൽ സോളാർ റൂഫ്‌ടോപ്പ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ ആരംഭിക്കുകയാണ് ” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.










Discussion about this post