വിരാട് കോഹ്‌ലിയെപ്പോലുള്ള ലോകോത്തര ബാറ്റ്‌സ്മാൻമാർ ക്രീസിൽ തുടർന്നാൽ അവരെ തടയുക എന്നത് മിക്കവാറും അസാധ്യമാണെന്ന് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ ജാൻസെൻ പറഞ്ഞു. നല്ല ഒരു തുടക്കം കിട്ടിയാൽ പിന്നെ ആ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളികളിൽ ഒരാളാക്കി കോഹ്‌ലിയെ മാറ്റുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
ആദ്യ ഏകദിനത്തിലെ കോഹ്‌ലിയുടെ മാച്ച് വിന്നിംഗ് സെഞ്ച്വറിയെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഒരു ബൗളർക്ക് ഒരു മികച്ച ബാറ്റ്സ്മാനെ പുറത്താക്കാൻ സാധിക്കുന്നത് ആദ്യത്തെ 15 പന്തുകളിൽ ആയിരിക്കും എന്നും ശേഷം ബുദ്ധിമുട്ടാണെന്നും ഓർമിപ്പിച്ചു “ലോകോത്തര കളിക്കാരെ പന്തെറിയുമ്പോൾ, അവരെ പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആദ്യത്തെ 10 അല്ലെങ്കിൽ 15 പന്തുകളിൽ തന്നെ ഒരു ബാറ്റ്‌സ്മാൻ പുറത്തെടുക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അപ്പോഴാണ് അവർ വിക്കറ്റുമായി പൊരുത്തപ്പെടുന്നത്,” ജാൻസെൻ പറഞ്ഞു.
“പക്ഷേ അവർ കളത്തിലെത്തി, മികച്ച പ്രകടനം കാഴ്ചവെച്ചാൽ, അവരെ തടയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അവർക്ക് എങ്ങനെ കളിക്കണമെന്ന് അറിയാം.” അദ്ദേഹം പറഞ്ഞു .2017-18 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ 17 വയസ്സുള്ള നെറ്റ് ബൗളറായി കോഹ്‌ലിക്ക് മുന്നിൽ ആദ്യമായി പന്തെറിഞ്ഞ ജാൻസെൻ, ആധുനിക മഹാന്മാരിൽ ഒരാളെ നേരിടാനുള്ള വെല്ലുവിളി തന്നെ സംബന്ധിച്ച് ഒരേസമയം അരോചകവും ആസ്വാദ്യകരവുമാണെന്ന് പറഞ്ഞു.
“അദ്ദേഹം കളിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. ടിവിയിൽ അദ്ദേഹത്തെ കണ്ട് വളർന്ന ഞാൻ ഇപ്പോൾ അദ്ദേഹത്തിന് നേരെ പന്തെറിയാൻ തുടങ്ങി… അത് അരോചകമാണ്, എന്നാൽ അതേ സമയം അത് രസകരവുമാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗിൽ മാറ്റങ്ങൾ ഒന്നും ഇല്ല. എനിക്ക് വലിയ മാറ്റമൊന്നും തോന്നിയിട്ടില്ല. കോഹ്‌ലി കൂടുതല്‍ നേരം ബാറ്റ് ചെയ്യുകയാണ് ചെയ്യുന്നത്’” അദ്ദേഹം പറഞ്ഞു.













Discussion about this post