വിരാട് കോഹ്‌ലി 2020 ന് ശേഷം ഒരുപാട് മികച്ച പ്രകടനം കളത്തിൽ നടത്തിയിട്ടുണ്ട്. എന്നാൽ അയാളിൽ ഒരു കാലത്ത് ഉണ്ടായിരുന്ന അഗ്രെഷനും, ആ ഫൈറ്റും ഒകെ അതിന്റെ അത്രത്തോളം അളവിൽ ഈ കാലത്ത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ നമ്മൾ ഇല്ല എന്ന് തന്നെ ഉത്തരം പറയും. വിവാഹശേഷം സ്വഭാവത്തിലും കളത്തിലെ അഗ്രെഷൻ സമീപനത്തിലുമൊക്കെ ഒരുപാട് മാറ്റം വരുത്തിയ കോഹ്‌ലിയുടെ ആ വശം ആളുകൾക്ക് മനസിലാകുമെങ്കിലും അവർക്ക് പരിചയമുള്ള ആ പഴയ ഉശിരൻ കോഹ്‌ലിയെ അവർ മിസ് ചെയ്തിരുന്നു.
ഇപ്പോൾ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാൽ അങ്ങനെ ഉള്ള കോഹ്‌ലിയെ ഇനി കാണാൻ പറ്റില്ല എന്ന ആരാധകരുടെ വിഷമത്തിന് അറുതി വരുത്തുന്നതായിരുന്നു ഇന്നലെ സൗത്താഫ്രിക്കക്ക് എതിരായ പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 135 റൺ നേടിയ കോഹ്‌ലിയുടെ ഇന്നിങ്‌സിലുടനീളം ആ പഴയ അഗ്രെഷനിൽ നിൽക്കുന്ന കോഹ്‌ലിയെ കാണാൻ സാധിച്ചു. വിക്കറ്റുകൾക്കിടയിൽ ഉള്ള ഓട്ടത്തിലും, സെഞ്ച്വറി നേടിയ ശേഷം കാണിച്ച അഗ്രിസീവ് ആഘോഷത്തിലും എല്ലാം അയാൾ തന്റെ പഴയ കാലം ഓർമിപ്പിച്ചു.
മത്സരം തുടങ്ങുന്നതിന് മുമ്പ് മുതൽ വളരെ കൂൾ മൂഡിൽ ആയിരുന്ന കോഹ്‌ലി യുവതാരം ജയ്‌സ്വാളിനെ കളിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യുവതാരത്തിന്റെ ഹെയർസ്‌റ്റൈലിനെ കളിയാക്കി അയാളുടെ അനുകരിച്ചുള്ള നടത്തിലൂടെയാണ് കോഹ്‌ലി സഹതാരങ്ങളെയും സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആളുകളെയും ചിരിപ്പിച്ചത്.
എന്തായാലും ഏറെ നാളുകളായി കാണാൻ ആഗ്രഹിച്ച കോഹ്‌ലിയുടെ ആ പഴയ വേർഷൻ കാണാൻ ആഗ്രഹിച്ച സന്തോഷത്തിലാണ് ആരാധകർ.
Virat Kohli teasing Yashasvi Jaiswal’s hairstyle. 🤣❤️pic.twitter.com/UJRdmZH6Y2
— Mufaddal Vohra (@mufaddal_vohra) December 1, 2025













Discussion about this post