മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടി പാഞ്ഞുകയറി റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം. പാൽഘഡ് ജില്ലയിലെ വാസൈയിൽ ആണ് സംഭവം. മൂന്ന് റെയിൽവേ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
ചീഫ് സിഗ്നല്ലിംഗ് ഇൻസ്‌പെക്ടർ വാസു മിത്ര, ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റെയ്‌നർ സോമനാഥ് ഉത്തം, സഹായി സച്ചിൻ വാംഗഡെ എന്നിവരാണ് മരിച്ചത്. വാസൈ റോഡ്, നൈഗാവ് റെയിൽവേ സ്‌റ്റേഷനുകൾക്കിടെ ആയിരുന്നു സംഭവം. ഇവിടെ സിഗ്നൽ സംവിധാനത്തിലെ പിഴവ് ശരിയാക്കുകയായിരുന്നു ജീവനക്കാർ. ഇതിനിടെ ചർച്ച് ഗേറ്റിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇവർക്ക് മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു.
മരിച്ച മൂന്ന് പേരും പശ്ചിമ റെയിൽവേ മുംബൈ ഡിവിഷനിലെ ഉദ്യോഗസ്ഥരാണ്. സംഭവത്തിൽ റെയിൽവേ അ്‌ന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾ റെയിൽവേ ധനസഹായം നൽകി. അടിയന്തിര സമാശ്വാസ ധനമായി 55,000 രൂപയാണ് നൽകിയത്.
Discussion about this post