പാലക്കാട്: ചിനക്കത്തൂർ പൂരം എഴുന്നള്ളിപ്പിന് നാസിക് ഡോളിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ഒറ്റപ്പാലം പോലീസിന്റേതാണ് നടപടി. ഉത്തരവ് ലംഘിച്ച് നാസിക് ഡോൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അടുത്ത മാസം 24നാണ് ചിനക്കത്തൂർ പൂരം.
ശബ്ദ മലിനീകരണത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി. നാസിക് ഡോളിന് പുറമേ ഡിജെയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നാസിക് ഡോളിനും ഡിജെയ്ക്കും നിരോധനം ഏർപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി ഏഴ് ദേശങ്ങളുടെയും പോലീസിനെ സമീപിച്ചിരുന്നു. ഇതിലാണ് പോലീസ് നടപടിയെന്നാണ് വിവരം.
അതേസമയം ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഗാനമേള, നാടൻപാട്ട്, സംഗീത നൃത്ത പരിപാടികൾ എന്നിവ ഉണ്ടാകും. 28 മുതൽ തോൽപ്പാവ കൂത്തിന് തുടക്കമാകും. അടുത്ത മാസം 13 ന് പൂരം കൊടിയേറും. ഫെബ്രുവരി 23 നാണ് കുമ്മാട്ടി.
Discussion about this post