ലഖ്‌നൗ: ഉത്തർപ്രദേശിലെ പൗരന്മാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രേത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് 100,000 സിസിടിവി ക്യാമറകളുടെ ശൃംഖല വിജയകരമായി സ്ഥാപിച്ച് നഗരവികസന വകുപ്പ്. ആഭ്യന്തര വകുപ്പുമായി സഹകരിച്ചാണ് നഗരവികസന വകുപ്പ് സി സി ടി വി ശൃംഖല സ്ഥാപിച്ചത്. സേഫ് സിറ്റി പദ്ധതി എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിലൂടെ ഉത്തർപ്രദേശിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത്ത് വ്യക്തമാക്കി .
സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി, 17 മുനിസിപ്പൽ കോർപ്പറേഷനുകളിലും ഗൗതം ബുദ്ധ നഗറിലും സേഫ് സിറ്റി പ്രോജക്റ്റിന് കീഴിൽ സംയോജിപ്പിച്ച് മൊത്തം 100,000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, ഈ നഗരങ്ങളിൽ രാപ്പകലില്ലാതെ ഇനിമുതൽ രാപ്പകലില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഉത്തർപ്രദേശിലെ സേഫ് സിറ്റി പദ്ധതി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സ്മാർട്ട് സിറ്റി മിഷന്റെ പ്രധാന ഉദാഹരണമാണെന്ന് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത്ത് പറഞ്ഞു.
ഈ സംരംഭത്തിന് കീഴിൽ, എല്ലാ ക്യാമറകളും സ്മാർട്ട് സിറ്റിയുടെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ നിന്ന് കേന്ദ്രീകൃതമായി നിരീക്ഷിക്കപ്പെടും . ഈ കേന്ദ്രീകൃത നിരീക്ഷണം അനിഷ്ട സംഭവങ്ങൾ നടക്കുമ്പോഴുള്ള അടിയന്തിര പ്രതികരണങ്ങളെ സുഗമമാക്കുകയും നഗരത്തിലെ മൊത്തത്തിലുള്ള സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും
ഉത്തർപ്രദേശിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി മാറ്റാൻ സേഫ് സിറ്റി പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അഭിജത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post