ന്യൂഡല്‍ഹി:ദേശീയ ബാലിക ദിനത്തില്‍ പെണ്‍കുട്ടികളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മികച്ചതാക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവരാണ് ഒരോ പെണ്‍കുട്ടികളും. അജയ്യമായ അവരുടെ ആവേശത്തെയും നേട്ടത്തെയും ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചേഞ്ച് മേക്കേഴ്സാണ് പെണ്‍കുട്ടികള്‍. എല്ലാ പെണ്‍കുട്ടികള്‍ക്കും പഠിക്കാനും വളരാനും അഭിവൃദ്ധിപ്പെടാനും അവസരം ഒരുക്കുന്ന ഒരു രാജ്യം കെട്ടിപ്പടുക്കാനുളള പരിശ്രമമാണ് ഒരു ദശാബ്ദമായി തന്റെ സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആശംസ അറിയിച്ചത്.
ഇതിനെക്കുറിച്ചുള്ള അവബോധം ആളുകളില്‍ സൃഷ്ടിക്കാനും പങ്കാളിത്ത മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുമായി , എല്ലാ സംസ്ഥാനങ്ങളോടും , കേന്ദ്രഭരണ പ്രദേശങ്ങളോടും , അഞ്ച് ദിവസത്തെ ക്യാമ്പയിന്‍ നടത്താന്‍ വനിതാ ശിശു മന്ത്രാലായം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെറ്റ് ദേശീയ തലത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ മേരെ വിക്ഷിത് ഭാരത് കാ സ്വപന എന്ന വിഷയത്തില്‍ പെയിന്റ്ിംങ് മത്സരവും സംഘടിപ്പിച്ചിരുന്നു.
2008 മുതല്‍ എല്ലാ വര്‍ഷവും ദേശീയ ബാലിക ദിനം രാജ്യത്തുടനീളം ആഘോഷിക്കുന്നു. ലിംഗ വിവേചനം കാരണം പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന വെല്ലുവിളികള്‍ ഉള്‍പ്പെടെ മറികടക്കുകയും പെണ്‍കുട്ടികളെ കരുത്തരാക്കുകയുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാനും അവര്‍ അഭിമുഖീകരിക്കുന്ന അസമത്വങ്ങള്‍ക്ക് പരിഹാരം തേടാനും ഈ ദിനം ലക്ഷ്യമിടുന്നു. കൂടാതെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ , വിദ്യാഭ്യാസം , ആരോഗ്യം , പോഷകാഹാരം, എന്നിവയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് കൂടുതല്‍ പകരാന്‍ ലക്ഷ്യമിട്ടുളള നിരവധി പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
Discussion about this post