തൃശ്ശൂര്‍: അഴിമതിക്കെതിരെ മുഖം നോക്കാതെ ഉയര്‍ന്നിരുന്ന ശബദ്ം, സുകുമാര്‍ അഴീക്കോടിന്റെ 12-ാം ചരമ വാര്‍ഷികം. 2012 ജനുവരി 24നാണ് സുകുമാര്‍ അഴീക്കോട് മരിച്ചത്. എന്നാല്‍, മരിച്ച് 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യപ്പെടാതെ മോക്ഷം കാത്തിരിക്കുകയാണ്. സ്മാരകമായ എരവിമംഗലത്തെ അദ്ദേഹത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ചിതാഭസ്മം.
ഇപ്പോഴും ചിതാഭസ്മം എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് സാഹിത്യ അക്കാദമി. ചിതാഭസ്മം എന്ത് ചെയ്യണമെന്ന് വില്‍പത്രത്തില്‍ ഇല്ലെന്നാണ് കവിയും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ പറയുന്നത്. എന്തുചെയ്യണമെന്ന് ഉപദേശിക്കാനും ആരുമില്ല. ഇതിനായി അഴീക്കോട് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കടലിലോ പുഴയിലോ ഒഴുക്കാന്‍ അക്കാദമി തയ്യാറാണ്. എന്നാല്‍, സ്വന്തമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അക്കാദമിക്ക് അധികാരമില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.
തൃശൂരിലാണ് അദ്ദേഹം മരിച്ചത്. പിന്നീട് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ പയ്യാമ്പലത്ത് വച്ചാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. ഇവടെ അദ്ദേഹത്തിന് സ്മാരകവും പിണിതിരുന്നു.
സമൂഹത്തിലെ അഴിമതിക്കും അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്ന വാഗ്മിയും ചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട്. എരവിമംഗലത്തെ വീട് നിലവില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ സ്മാരകമാണ്.
Discussion about this post