ലക്‌നൗ; അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കുവച്ച് നടൻ അല്ലു അർജുൻ. ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ പറഞ്ഞു. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പ്രഭാസും, കൃതി സനോണും അഭിനയിച്ച ആദിപുരുഷ് എന്ന ചിത്രത്തിലെ ജയ് ശ്രീറാം ഗാനത്തോടൊപ്പമുള്ള ശ്രീരാമൻറെയും സീതയുടെയും ലക്ഷ്മണൻറെയും ചിത്രം ഉൾക്കൊള്ളുന്ന ഒരു വീഡിയോയും താരം തൻറെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.
‘ഇന്ത്യയ്ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അല്ലു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
2021ൽ ഇറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻറെ വിജയശേഷം, അതിൻറെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂളിൻറെ ചിത്രീകരണത്തിലാണ് താരം
Discussion about this post