ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രധാനമന്ത്രിയും ഇടപാടുകള്‍ക്കായി യുപിഐ ഉപയോഗിക്കന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പേമെന്റ് രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ആഗോള തലത്തില്‍ ഒരിക്കല്‍കൂടി ഉയര്‍ത്തിക്കാട്ടാനാണ് പ്രധാനമന്ത്രി യുപിഐ ഇടപാടുകളിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ യുപി ഐ അംഗീകരിച്ച ആദ്യ യൂറോപ്യന്‍ രാജ്യം കൂടിയാണ് ഫ്രാന്‍സ്.
ഡിജിറ്റല്‍ ഇന്ത്യ എന്ന വിപ്ലവകരമായ മാറ്റത്തിന് ലോക സാമ്പത്തിക ഭൂപടത്തില്‍ വലിയ കുതിപ്പായിരിക്കും ഇരുനേതാക്കളും നല്‍കുക. ഇരുവരും പ്രാദേശിക കടകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുകയും ഇടപാടുകള്‍ യുപിഐ വഴി നടത്തും എന്നുമാണ് വിവരം.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യലെത്തുന്നത്. ജയ്പൂരില്‍ എത്തുന്ന അദ്ദേഹം പിന്നീട് ജന്തര്‍മന്ദറിലേക്ക് പോവുകയും അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കരകൗശല വിദഗ്ധര്‍, ഇന്‍ഡോ-ഫ്രഞ്ച് സാംസ്‌കാരിക പദ്ധതികളിലെ പങ്കാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. ജന്തര്‍ മന്ദറില്‍ നിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോയും നടത്തും.
പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമാണ് 75 മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക് എത്തുന്നത്.റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍. ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യക്കും ഫ്രാന്‍സിനും ഇടയിലുള്ള സൈനിക സഹകരണം ശക്തിയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നുമാണ് ് റിപ്പേര്‍ട്ടുകള്‍ .
Discussion about this post