ആലപ്പുഴ: കേന്ദ്രസർക്കാരിനെതിരായഡി.വൈ.എഫ്.വൈ മനുഷ്യച്ചങ്ങല പരാജയപ്പെടുത്താൻ നേതാക്കൾ ശ്രമിച്ചെന്ന് ആരോപണം.ആലപ്പുഴയിൽ സി.പി.എം ശക്തികേന്ദ്രത്തിൽ നേതാക്കൾ പരിപാടി പൊളിച്ചെന്ന് പരാതി ഉയർന്നു.
പരിപാടി പൊളിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് കാണിച്ച് ആലപ്പുഴ ഏരിയയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാർ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി.
ശക്തികേന്ദ്രമായ കൊമ്മാടിയിൽ 150 മീറ്ററിൽ മനുഷ്യ ചങ്ങലയ്ക്ക് ആളില്ലായിരുന്നു. നോട്ടിസ് വിതരണം ചെയ്യാത്തത് ചോദ്യംചെയ്ത പാർട്ടി അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മർദിച്ചെന്നും ആരോപണമുണ്ട്












