കൊച്ചി: രാജ്യത്തെ ആത്മീയ വിനോദസഞ്ചാരത്തിന്റെ കുതിപ്പില്‍ പങ്കുചേര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ‘ദര്‍ശന്‍ ഡസ്റ്റിനേഷന്‍സ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ സംരംഭത്തിന്റെ ഭാഗമായി ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും ചേര്‍ന്ന് വിവിധ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ബസ്സുകള്‍ക്കും പ്രത്യേക നിരക്കുകള്‍ ലഭ്യമാകും. അയോധ്യ, മധുരൈ, തിരുപ്പതി, അമൃത്സര്‍, ഭോപ്പാല്‍, ഷിര്‍ദ്ദി, ബോധ്ഗയ, കൊച്ചി, കത്ര (ജമ്മു) എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ബസ്സ്, ഹോട്ടല്‍, വിമാനം എന്നിവയുടെ ബുക്കിങ്ങുകള്‍ക്ക് 20 ശതമാനം ഇളവ് ലഭ്യമാകും.
ക്ലിയര്‍ ട്രിപ്പില്‍ 20 ശതമാനം ഇളവുകളോടു കൂടിയ വിമാനടിക്കറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. അതേസമയം ഹോട്ടലുകള്‍, ബസ്സുകള്‍ എന്നിവയില്‍ നല്‍കുന്ന 20 ശതമാനം ഇളവ് മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളിലേക്ക് എല്ലാ യാത്രക്കാര്‍ക്കും ലഭിക്കും. ഫ്ളിപ്പ്കാര്‍ട്ട് ട്രാവലില്‍ മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര വിമാനടിക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവയിന്മേലുള്ള 20 ശതമാനം കിഴിവ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും.
ദര്‍ശന്‍ ഡസ്റ്റിനേഷന്‍സിന്റെ ഭാഗമായി 1008 മുതിര്‍ന്ന പൗരന്മാര്‍ക്ക് അയോധ്യ സന്ദര്‍ശിക്കുവാനുള്ള കോംപ്ലിമെന്ററി വിമാനടിക്കറ്റുകള്‍ ക്ലിയര്‍ട്രിപ്പ് നല്‍കും. ഫ്ളിപ്പ്കാര്‍ട്ട് ട്രാവല്‍ പ്ലാറ്റ്ഫോമിലും ഈ ഓഫര്‍ ലഭ്യമായിരിക്കും. തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ അയോധ്യയുടെ തെരച്ചില്‍ മൊത്തത്തില്‍ 1500 ശതമാനം വര്‍ദ്ധിച്ചതായി ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും വ്യക്തമാക്കുന്നു.
“ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന നിലയില്‍ ക്ലിയര്‍ട്രിപ്പ് ഞങ്ങളുടെ അടിസ്ഥാന ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനം നല്‍കുന്നു. ആത്മീയ യാത്രകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ കാതലായ ഭാഗമാണെന്നും നൂറ്റാണ്ടുകളായുള്ള പാരമ്പര്യമാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. കൂടുതല്‍ ആളുകള്‍ അര്‍ത്ഥപൂര്‍ണ്ണമായ ഈ യാത്രകള്‍ ആഗ്രഹിക്കുമ്പോള്‍ ഈ അനുഭവങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുകയും താങ്ങാനാവുന്നതാക്കുകയും ചെയ്യണമെന്ന് ഞങ്ങളും ആഗ്രഹിച്ചുവെന്ന്
ഇതേ കുറിച്ച് സംസാരിക്കവെ ക്ലിയര്‍ട്രിപ്പ് സി ഇ ഒ അയ്യപ്പന്‍ രാജഗോപാല്‍ പറഞ്ഞു,
അയോധ്യയിലെ രാമക്ഷേത്രം ആരംഭിക്കുന്നതിന്റെ ഭാഗമായി തന്നെ ഈ പദ്ധതി ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ ആവേശമുണ്ട്. ഞങ്ങളുടെ വാഗ്ദാനങ്ങള്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ നെഞ്ചോട് ചേർക്കാൻ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുസൃതമായുള്ള പ്രത്യേക വാഗ്ദാനങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധതയാന് പ്രതിഫലിപ്പിക്കുന്നത്. ആത്മീയമായ കേന്ദ്രങ്ങളിലെ അനുഭവങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനും അവരെ പ്രചോദിപ്പിക്കുവാനുംഅവര്‍ക്ക് അവരുടെ യാത്രാ അഭിലാഷങ്ങള്‍ എളുപ്പമാക്കുവാനും സഹായിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
Discussion about this post