ന്യൂഡൽഹി: 75 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഭാരതത്തോടൊപ്പം വർണ ശമ്പളമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് റഷ്യയുടെ ഇന്ത്യൻ എംബസി.
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ റഷ്യൻ എംബസി വളരെ തനതായ ശൈലിയിലാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത് . എംബസിയിലെ ജീവനക്കാരും പ്രൊഫഷണൽ നർത്തകരും കുട്ടികളും വർണ്ണാഭമായ ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് “ഗദർ: ഏക് പ്രേം കഥ” എന്ന ഹിന്ദി സിനിമയിലെ ജനപ്രിയ ഗാനത്തിന് മതിവരുവോളം നൃത്തം ചെയ്തു
സൗഹൃദങ്ങൾ എത്രമാത്രം ശക്തമാണെന്ന് മനസ്സിലാകണമെങ്കിൽ അത് സമയത്തിന്റെ ഉരകല്ലിൽ ഉരച്ച് നോക്കുക തന്നെ വേണം. അങ്ങനെ തീക്കാറ്റും പേമാരിയും വന്നപ്പോഴും ഹിമാലയ പർവ്വതം പോലെ ഭാരത്തോടൊപ്പം ഉറച്ചു നിന്ന ഒരു സുഹൃത്തുണ്ടെങ്കിൽ അത് റഷ്യ മാത്രമാണ്.
അതെ സമയം ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് സമൂഹമാദ്ധ്യമം ആയ എക്‌സിൽ പോസ്റ്റ് ചെയ്തു . റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തെയും അലിപോവ് തൻ്റെ സന്ദേശത്തിൽ പ്രശംസിച്ചു.
“ഇന്ത്യയിലെ # റിപ്പബ്ലിക് ദിനത്തിൽ ഊഷ്മളമായ അഭിനന്ദനങ്ങൾ! നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് അഭിവൃദ്ധിയും ക്ഷേമവും വളരെ ശോഭയുള്ള #അമൃത്കാൽ ആശംസിക്കുന്നു!
#ഭാരതം നീണാൾ വാഴട്ടെ! റഷ്യ -ഭാരതീയ ദോസ്തി നീണാൾ വാഴട്ടെ!,” അലിപോവ് എഴുതി
Discussion about this post