ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി അയോദ്ധ്യയും രാംലല്ലയും. ശ്രീരാമൻ്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാർ പുറകില്‍ ആരാധിക്കുന്നതും കാണാം. ദീപങ്ങളും ഇരുവശത്തും രാംലാല്ലയെ സ്വീകരിക്കാൻ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും കാണാം.
വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയാണ് പരേഡിന്റെ പ്രമേയം. രാജ്യത്തെ ആദ്യത്തെ പ്രവർത്തന ഹൈ-സ്പീഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും (ആർആർടിഎസ്) ടാബ്ലോയില്‍ ചിത്രീകരിക്കുന്നു. വന്ദേ ഭാരത് ട്രെയിനും ടാബ്ലോയുടെ മുഖ്യ ആകര്‍ഷണമാണ്.
16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്.
പെൺകരുത്തും പടക്കരുത്തും ലോകത്തിന് മുൻപാകെ അവതരിപ്പിച്ചാണ് രാജ്യം 75മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കർത്തവ്യപഥിലെ പരേഡിൽ 80 ശതമാനവും വനിതകളാണ് അണിനിരന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയായി. ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യവും വികസന വേഗവും വിളിച്ചോതുന്ന 90 മിനിറ്റ് ദൃശ്യവിരുന്നായിരുന്നു പരേഡ്.








Discussion about this post