ഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇത്തവണത്തെ റിപ്പബഌക് ദിന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം വിദേശസേനയും അണിനിരക്കും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒലാദാണ് ജനുവരി 26ലെ പരേഡില്‍ മുഖ്യാതിഥി. സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കായി ഫ്രഞ്ച് സൈനികസംഘം ഇന്ത്യയിലത്തെിയിട്ടുണ്ട്.
2009 ജൂലൈയില്‍ ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള കരസേനാ വിഭാഗമായ മറാത്ത ലൈറ്റ് ഇന്‍ഫന്ററി പാരിസില്‍ ഫ്രഞ്ച് സേനക്കൊപ്പം മാര്‍ച്ച് നടത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ളവത്തിന്റെ സ്മരണ പുതുക്കുന്ന ബാസ്റ്റില്ളെ ദിനത്തിലായിരുന്നു അത്. പ്രധാനമന്ത്രി മന്മോഹന് സിങ്ങും പങ്കെടുത്തിരുന്നു.
Discussion about this post