ന്യൂഡൽഹി: മദ്രസകളിൽ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിലാണ് പ്രഭു ശ്രീരാമന്റെ കഥ പരിചയപ്പെടുത്തുക.
ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് വ്യക്തമാക്കി.
ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളിൽ മാർച്ച് മുതൽ അവതരിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു.
മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.ഡോ. എപിജെ അബ്ദുൽ കലാമിന്റെ പേരിൽ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകൾ, മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്.
Discussion about this post