മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയെ ഭാരത് മാതാ കീ ജയ് വിളിച്ച് സ്വീകരിച്ച് കാണികൾ. മാത്യു എബ്ഡനൊപ്പം കിരീടവുമായി കോർട്ടിൽ പ്രവേശിച്ചപ്പോഴാണ് മുദ്രാവാക്യങ്ങൾ ഉയർന്നത്.
ഇന്ന് നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഇറ്റാലിയൻ ജോഡികളായ സൈമൺ ബൊലെലി – ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് (76 (70), 75) ബൊപ്പണ്ണ- മാത്യു എബ്ദെൻ സഖ്യം കീഴടക്കി.ഇതോടെ 43-ാം വയസിൽ ഗ്രാൻഡ് സ്ലാം കിരീടം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പത്മശ്രീ രോഹൻ ബൊപ്പണ്ണ. വിജയിയായതോടെ പുരുഷ ഡബിൾസ് ഗ്രാൻസ്‌ലാം നേടുന്ന പ്രായം കൂടിയ താരമായി ബൊപ്പണ്ണ.
താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്‌ലാം കിരീടമാണിത്.2017ൽ ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസിലാണ് രോഹൻ ബൊപ്പണ്ണ ആദ്യ ഗ്രാൻഡ് സ്‌ലാം വിജയിക്കുന്നത്. മിക്‌സഡ് ഡബിൾസിൽ കനേഡിയൻ പങ്കാളി ഗബ്രിയേല ഡബ്രോവ്‌സ്‌കിയുമായിച്ചേർന്നാണ് രോഹന്റെ ആദ്യ വിജയം.
Discussion about this post