തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 23.3 കോടി രൂപ ചെലവ് ചെയ്തുകൊണ്ട്, എമർജൻസി ക്രിട്ടിക്കൽ കെയർ പുതിയതായി ആരംഭിക്കുന്നു. 50 ബെഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയാണ് പ്രസ്തുത പദ്ധതി ആരംഭിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പി എം അഭിം പദ്ധതി പ്രകാരമാണ് ഇപ്പോൾ ആരംഭിക്കുന്ന ഐസിയു കെട്ടിടവും സൗകര്യങ്ങളും ഒരുങ്ങാന്‍ പോകുന്നത്. അതുപോലെ പൂർണ്ണമായും കേന്ദ്രസർക്കാർ ആവിഷ്കൃത പദ്ധതിയായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ രണ്ടാമത്തേതും, കേരളത്തിലെ ആദ്യത്തെതുമായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവർത്തനമാണ് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. ഈ നൈപുണ്യ വികസന കേന്ദ്രത്തിന്റെ നടത്തിപ്പിന് ആവശ്യമായ 3.14 കോടി രൂപ പൂർണ്ണമായും കേന്ദ്ര സർക്കാർ ആവിഷ്കൃത പദ്ധതിയാണ്
Discussion about this post