ചെന്നൈ: ക്ലാസിൽ മാതൃഭാഷയായ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് അദ്ധ്യാപിക. ചെന്നൈ റോയപുരം മാൻഫോർഡ് പബ്ലിക് സ്‌കൂളിലാണ് സംഭവം. അദ്ധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറുകയായിരുന്നു.
നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി. മറ്റൊരു കുട്ടിയോട് വിദ്യാർത്ഥി തമിഴിൽ സംസാരിക്കുന്നത് കണ്ട ഇവർ കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. ചെവി തൊലിയിൽ നിന്ന് രണ്ട് ഇഞ്ചോളം വേർപെട്ട നിലയിലായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേർത്തു.അദ്ധ്യാപികയ്ക്കെതിരെ ഐപിസി 341, 323 പ്രകാരം പോലീസ് കേസെടുത്തു.
ജനുവരി 23നായിരുന്നു സംഭവം. കുട്ടി കളിക്കുമ്പോൾ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂൾ അധികൃതർ ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവർ ആശുപത്രിയിലെത്തിയപ്പോൾ അത്യാസന്ന നിലയിൽ കുട്ടിയെ കാണുകയായിരുന്നു. പിന്നാലെ ഇവർ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പിന്നീട് കുട്ടി പറയുമ്പോഴാണ് അദ്ധ്യാപികയുടെ ക്രൂരത മാതാപിതാക്കൾ അറിയുന്നത്.
Discussion about this post