ലക്നൗ:ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പുരാതന ക്ഷേത്രമായ രാം ജാനകി ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ബിജെപി നേതാവും രാം ജാനകി ക്ഷേത്ര ട്രസ്റ്റിയുമായ രോഹിത് സാഹുവിനും ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്.
രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് ഭീഷണി സന്ദേശം അടങ്ങുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബോംബ് ഭീഷണിയെക്കുറിച്ച് എഴുതിയ പോസ്റ്ററുകള്‍ ചുവരുകളില്‍ ഒട്ടിച്ചിരിക്കുകയാണ്. ചില പോസ്റ്ററുകള്‍ ക്ഷേത്ര പരിസരത്ത് പലയിടത്തായി ചിതറി കിടക്കുന്ന നിലയിലുമായിരുന്നു.സംഭവം ഉത്തര്‍പ്രദേശിലെ മതപരമായ സ്ഥലങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ ഇടയിലും ഭീതി പരത്തിയിട്ടുണ്ട്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം രാം ജാനകി ക്ഷേത്രത്തില്‍ ഭാവ പരിപാടി നടന്നത് ശ്രദ്ധേയമായിരുന്നു. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഭീഷണി ഉയരുന്നത്. ഇതേ കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post