തർക്ക മന്ദിരം നിലനിന്നിരുന്ന രാമജന്മഭൂമി സ്ഥലത്തിൻ്റെ ചരിത്രത്തെക്കുറിച്ച് ചുരുക്കം ചില ഇസ്ലാമോ ലെഫ്റ്റിസ്റ്റുകൾ കുപ്രചരണം നടത്തുന്ന സാഹചര്യത്തിൽ രാമജന്മഭുമിയിൽ നടന്ന ഉത്‌ഖനന റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സർവ്വേയ്ക്ക് നേതൃത്വം കൊടുത്ത ആർക്കിയോളജിക്കൽ സർവേ മേധാവി ബിആർ മണി. മുഴുവൻ വിമർശകരെയും പൂർണ്ണമായും നിശ്ശബ്ദരാക്കാൻ സർക്കാർ ഇത് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ റിപ്പോർട്ടിൻ്റെ പ്രസിദ്ധീകരണമാണ് ഇതുവരെ നടന്നിട്ടില്ല . അത് പ്രസിദ്ധീകരിക്കാത്തിടത്തോളം, സൈറ്റിൻ്റെ സ്വഭാവം എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും നൽകിയതെന്നും ആളുകൾക്ക് മനസിലാകില്ല ,” ഇപ്പോൾ നാഷണൽ മ്യൂസിയത്തിന്റെ ഡയറക്ടർ ജനറലും 2003 ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അയോദ്ധ്യാ രാമക്ഷേത്രത്തിൽ നടത്തിയ ഉത്‌ഖനനത്തിന്റെ മേധാവിയും ആയിരുന്ന ബി ആർ മണി ഒരു ദേശീയ മദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അലഹബാദ് ഹൈക്കോടതി അയോധ്യയിലെ 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പരിഗണിക്കവേ രാമജന്മഭൂമി സ്ഥലത്തെ പുരാവസ്തു തെളിവുകൾക്കായി സർവേ ചെയ്യുന്നതിനും പിന്നീട് ഖനനം ചെയ്യുന്നതിനും നിയോഗിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംഘത്തിന്റെ തലവനായിരുന്നു ബി ആർ മണി.
Discussion about this post