ന്യൂഡല്‍ഹി: ശക്തമായ നീതിന്യായ വ്യവസ്ഥ വികസിത ഇന്ത്യയുടെ ആണില്ലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊളോണിയല്‍ കാലത്തെ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയതിനാല്‍രാജ്യത്തെ നിയമ , പോലീസ് , അന്വേഷണ സംവിധാനങ്ങള്‍ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ 75-ാമത് വാര്‍ഷികാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള മാറ്റം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനവും , ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു .
ഇന്ത്യന്‍ പീനല്‍ കോഡ് ക്രിമിനല്‍ നടപടിച്ചട്ടം , ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത , നാഗരിക സുരക്ഷാ സന്‍ഹിത ,ഭാരതീയ സാക്ഷ്യ അധീനിയം എന്നി മൂന്ന് നിയമങ്ങള്‍ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കി. ഭാര
തത്തിലെ ജനങ്ങള്‍ക്ക് ഇന്ന് വളരെ എളുപ്പത്തില്‍ നീതി ലഭ്യമാകുന്നുണ്ടെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രാഥമിക അവസരങ്ങള്‍ ഒരുക്കുന്നത് സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഭാരതം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലെ മാറ്റങ്ങളിലേക്കാണ്. അതിനാല്‍ തന്നെ ഭാതതത്തിനോടുള്ള
ലോകത്തിന്റെ വിശ്വാസവും വര്‍ദ്ധിച്ചു വരികയാണ്. ഈ അവസരത്തില്‍ ഭാര
തത്തിനു ലഭിക്കേണ്ട ഓരോ അവസരങ്ങളും നാം പ്രയോജനപ്പെടുതേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post