പാരീസ്:വിശ്വപ്രസിദ്ധ പെയിന്റിംഗായ മൊണാലിസയില്‍ സൂപ്പ് എറിഞ്ഞ് പ്രതിഷേധം. പാരിസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന് നേരെയായിരുന്നു ആക്രമണം.രണ്ട് സ്ത്രികളാണ് ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ചത്.
മികച്ച വേതനം ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മൊണാലിസ ചിത്രത്തിനു നേരെയുണ്ടായ ആക്രമണം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പതിച്ചിട്ടുള്ളതിനാല്‍ ആക്രമണത്തില്‍ പെയിന്റിംഗിന് കേടുപാടില്ല
നിങ്ങളുടെ കാര്‍ഷിക സമ്പ്രദായം മോശമാണ്. കര്‍ഷകര്‍ ജോലി സ്ഥലത്തു മരിക്കുകയാണ്. കൂടുതല്‍ പ്രാധാന്യം എന്തിനാണ്? കലയ്ക്കാണോ അതോ സുസ്ഥിരമായ ഭക്ഷണത്തിനാണോ?” എന്നി ചോദ്യങ്ങള്‍ ചോദിച്ചാണ് സ്ത്രീകള്‍ ചിത്രത്തിന് മുന്‍പില്‍ പ്രതിഷേധിച്ചത്. മൊണാലിസ ചിത്രത്തിനു നേരെ ഇതാദ്യമായല്ല ആക്രമണം നടക്കുന്നത് . 2022ല്‍ ചിത്രത്തിന് നേരെ കേക്കെറിഞ്ഞായിരുന്നു പ്രതിഷേധം. അന്നും ചിത്രത്തിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല.
Discussion about this post