ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ യാത്രയെ രാഷ്ട്രീയ വിനോദ യാത്ര എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2024 തിരഞ്ഞെടുപ്പിനെ കുറിച്ച് രാഹുൽ ഗാന്ധിയും സംഘവും ചിന്തിക്കുന്നേ ഇല്ല എന്നും വ്യക്തമാക്കി.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാർട്ടികൾ തയ്യാറെടുക്കുമ്പോൾ തൻ്റെ പാർട്ടിയായ കോൺഗ്രസ്സ് പൊളിറ്റിക്കൽ ടൂറിസം നടപ്പിലാക്കുന്നതിന്റെ തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു വശത്ത് കോൺഗ്രസ് പാർട്ടിക്ക് വളരെ പ്രഗത്ഭരും ബുദ്ധിയുമുള്ള നേതാക്കളുണ്ട്.,എന്നാൽ മറുവശത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും 2024 ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ, കോൺഗ്രസ് പാർട്ടി മാത്രം വിനോദയാത്രയിലാണ്. യഥാർത്ഥത്തിൽ, 2024-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് 2024-ലെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാമെന്ന് ഞങ്ങൾ കണ്ടെത്താൻ പോകുന്നത് എന്നാണ് തോന്നുന്നത് . 2024 ലെ തിരഞ്ഞെടുപ്പ് ഇവർ പൂർണ്ണമായും വിട്ടത് പോലെയാണ് ഇനി 2029-ലെ മത്സരത്തിന് നോക്കാം എന്നാണെന്നു തോന്നുന്നു ഇവരുടെ ചിന്ത. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post