ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യം വച്ച് ആസിഡ് പോലുള്ള മാരക രാസപഥാർത്ഥവുമായി നടക്കുന്ന 16 കാരൻ പിടിയിൽ. ഡൽഹി ബുരാരിയിലാണ് സംഭവം. ഒരു പെൺകുട്ടിയെ ആക്രമിച്ചതിന് പിന്നാലെയാണ് 16 കാരൻ അറസ്റ്റിലായത്. ഈ മാസം 24 നായിരന്നു സംഭവം. ഉച്ച കഴിഞ്ഞ് പ്രദേശത്തെ ശാസ്ത്രി പാർക്കിന് സമീപമുള്ള സ്‌കൂളിൽ നിന്ന് ബന്ധുവിന്റെ 10 വയസുള്ള കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോകവെയാണ് ആക്രമണമുണ്ടായത്.
അന്വേഷണത്തിൽ പെൺകുട്ടിയോട് ആർക്കും വ്യക്തിവൈരാഗ്യമില്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കിലോമീറ്റർ അകലെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൺകുട്ടി ഓടുന്നതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ട്രാക്ക് സ്യൂട്ടും ഷൂസും സ്‌പോർട്സ് ഷൂസും ബാഗും കുട്ടി ധരിച്ചിരുന്നു. വെള്ള നിറത്തിലുള്ള തൂവാല മാസ്‌ക് പോലെ മുഖത്ത് കെട്ടിവച്ചിരുന്നു.
തുടർന്ന് സമീപവാസികളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.ചോദ്യം ചെയ്യലിൽ 16കാരൻ കുറ്റം സമ്മതിച്ചു. കാമുകിയുമായി പിണങ്ങിയതിന്റെ പേരിലാണ് പ്രതി മറ്റ് പെൺകുട്ടികളെ ആക്രമിക്കാൻ തുടങ്ങിയതെന്ന് 16 കാരൻ വെളിപ്പെടുത്തി. പെൺകുട്ടികളെ ഇഷ്ടമല്ലാത്തതിനാലാണ് അവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നും പ്രതി പറഞ്ഞു.
Discussion about this post